Read Time:46 Second
ചെന്നൈ: ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് കാറിലെത്തിയ ആറുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
കീരനത്തത്തെ സർവേശ്ബാബു (46), ഗൂഡല്ലൂരിലെ സംഗീത (41), എടയാർപ്പാളയത്തെ വിഗ്നേഷ് (31), വെള്ളലൂരിലെ ലോകനാഥൻ (38), നഗമനായ്ക്കൻപാളയം സ്വദേശികളായ ബാലമുരുകൻ (47), അരുൾ ആരോഗ്യം (42) എന്നിവരെയാണ് കോയമ്പത്തൂർ, മധുര വനം റേഞ്ചുകളിലെ ഉദ്യോഗസ്ഥർ 10 കിലോമീറ്റർ ദൂരം പിന്തുടർന്ന് തടാകത്തിനടുത്ത് 24 വീരപാണ്ടിയിൽവെച്ച് പിടികൂടിയത്.