Read Time:40 Second
ചെന്നൈ : തമിഴ്നാടിന്റെ തെക്കൻ ജില്ലയ്ക്കുമുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ 17 ജില്ലകളിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണേന്ദ്രത്തിൽനിന്ന് അറിയിച്ചു.
കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ, കൃഷ്ണഗിരി, തിരുപ്പത്തൂർ, ധർമപുരി, കള്ളക്കുറിച്ചി, സേലം, ഈറോഡ്, നാമക്കൽ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ മഴപെയ്യാൻ സാധ്യതയുണ്ട്.