Read Time:1 Minute, 12 Second
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഫലം ഇന്നറിയാം. അടുത്ത അഞ്ച് വർഷക്കാലം രാജ്യത്തെ ആര് നയിക്കണമെന്ന് 64.2 കോടി വോട്ടർമാർ രേഖപ്പെടുത്തിയതിന്റെ ഫലപ്രഖ്യാപനത്തിന് രാജ്യം തയ്യാറായിക്കഴിഞ്ഞു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമോ അതോ ഇന്ത്യാ സഖ്യം അത്ഭുതം സൃഷ്ടിക്കുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.
കേരളം ആർക്കനുകൂലമായാണ് ജനവിധിയെഴുതിയതെന്നും താമര വിരിയുമോയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.
കേരളത്തിലെ 1.97 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ജനവിധി തത്സമയം സമയം മലയാളത്തിലൂടെ അറിയാൻ കഴിയും.