Read Time:1 Minute, 14 Second
ഡൽഹി: നിർണായക പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിജയം ഉറപ്പിച്ചു.
എക്സിറ്റ് പോൾ സർവേകൾ പ്രവചിച്ച പോലെയും പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടതിനും വിപരീതമായുള്ള കനത്ത തിരിച്ചടി നേരിട്ടെങ്കിലും 240-ഓളം സീറ്റുകൾ കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബിജെപിക്കും അതുവഴി എൻഡിഎ സഖ്യത്തെ ഭൂരിപക്ഷത്തിനായുള്ള സീറ്റ് നില ഭദ്രമാക്കി അധികാരം നിലനിർത്താനും സാധിച്ചു.
ഇതോടെ തുടർച്ചയായി മൂന്നാം വട്ടവും പ്രധാനമന്ത്രി പദവിയിലേക്ക് നരേന്ദ്ര മോദി എത്തിച്ചേരും. വോട്ടെണ്ണൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെ നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേരുകയും പ്രവർത്തകരെ അഭിസംബോധന ചെയ്തു വിജയത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.