Read Time:51 Second
ചെന്നൈ : താംബരത്തുനിന്ന് മംഗളൂരു ജങ്ഷനിലേക്ക് എ.സി. ബൈ വീക്കിലി പ്രത്യേക എ.സി. തീവണ്ടി സർവീസ് നടത്തും.
താംബരത്തുനിന്ന് ജൂൺ ഏഴ്, ഒൻപത്, 14,16,21,23,28,30 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1.55-ന് പുറപ്പെടുന്ന തീവണ്ടി (06047) പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരുവിലെത്തും.
മംഗളൂരുവിൽനിന്ന് ജൂൺ എട്ട്, 10, 15,17,22,24,29, ജൂലായ് ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് 12-ന് പുറപ്പെടുന്ന തീവണ്ടി (06048) പിറ്റേന്ന് രാവിലെ 4.45-ന് താംബരത്തെത്തും. 14 എ.സി. കോച്ചുകളാണ് തീവണ്ടിയിലുണ്ടാകുക.