ബെംഗളൂരു: 17 വയസ്സുള്ള രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി മൈസൂരു റോഡിലെ അപ്പാർട്ട്മെന്റിന്റെ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു.
നാഗരഭാവിയിൽ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ സുഹൃത്തിനെ കാണണമെന്ന വ്യജേനെയാണ് മൈസൂരു റോഡിലെ BHEL-ന് എതിർവശത്തുള്ള സംഭവം നടന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് കയറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, പതിമൂന്നാം നിലയിലേക്ക് പോയ പെൺകുട്ടി അവിടെ നിന്നും ചാടുകയായിരുന്നു.
ഒരാഴ്ച മുമ്പും പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീടുവിട്ടിറങ്ങി ധർമസ്ഥലയിലെത്തിയ പെൺകുട്ടി നേത്രാവതി നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
അന്ന് ചിലർ ചേർന്ന് പെൺകുട്ടിയെ രക്ഷപെടുത്തി. ശേഷം ഒരു വൃദ്ധൻ ഉപദേശിച്ചു വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇപ്പോൾ അപാർട്മെന്റിന്റെ 13-ാം നിലയിൽ നിന്നും ചാടി ജീവിതം അവസാനിപ്പിച്ചതെന്ന് ബയതരായനപുര പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ക്രൂരമായ നടപടിയിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു
അതേസമയം പോസ്റ്റ്മോർട്ടം നടത്തുന്നതിനിടെ പെൺകുട്ടിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഒരു കുറിപ്പും കണ്ടെത്തിയെന്നും അതിൽ, തന്റെ തീരുമാനത്തിൽ പെൺകുട്ടി ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ തൽക്കാലം സംഭവം ആത്മഹത്യയായിട്ടാണ് കണക്കാക്കുന്നത് എന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗിരീഷ് കൂട്ടിച്ചേർത്തു.