ചെന്നൈ: വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനം ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഷോക്ക് ഏറ്റ് മരിച്ചു.
ചെന്നൈ വെസ്റ്റ് മാമ്പലം ബൃന്ദാവനം സ്ട്രീറ്റിൽ അഗസ്റ്റിൻ പോൾ (29) സ്വന്തമായി പാഴ്സൽ സർവീസ് നടത്തി വരികയായിരുന്നു.
കീർത്തിയാണ് ഭാര്യ. 8 മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്നലെയായിരുന്നു കീർത്തിയുടെ 25ാം പിറന്നാൾ.
വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനമായതിനാൽ അഗസ്റ്റിൻ പോൾ ആഘോഷം പ്രത്യേകമായി ആഘോഷിക്കാനും മറക്കാനാവാത്ത വിധം സന്തോഷം പ്രകടിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.
ഇതിനായി ഇന്നലെ വൈകിട്ട് സീരിയൽ ബൾബുകൾ സ്ഥാപിച്ച് വീടുമുഴുവൻ അലങ്കരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി വൈദ്യുതാഘാതമേറ്റത്. ഇതോടെ ഭാര്യയുടെ മുന്നിലേക്ക് തെറിച്ചുവീഴുകയും അഗസ്റ്റിൻ പോളിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇതുകണ്ട കീർത്തിയും ബന്ധുക്കളും ഉടൻ തന്നെ രക്ഷപ്പെടുത്തി വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പരിശോധിച്ച ഡോക്ടർമാർ അഗസ്റ്റിൻ പോൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അശോക് നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടാതെ അഗസ്റ്റിൻ പോളിൻ്റെ മൃതദേഹം കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.