Read Time:1 Minute, 13 Second
ചെന്നൈ : ബെംഗളൂരു കേന്ദ്രീകരിച്ച് മെത്താഫെറ്റാമിനടക്കം മയക്കുമരുന്നുവിൽപ്പന നടത്തിവന്ന കെനിയൻ സ്വദേശിനിയുൾപ്പെടെ മൂന്നുപേരെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
കെനിയൻ സ്വദേശിനി ഇ.വി. ബോനുകെ (26), ദിണ്ടിക്കൽ സ്വദേശി പ്രവീൺകുമാർ, കോയമ്പത്തൂർ രാമനാഥപുരം സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്നുകടത്തിന് നേതൃത്വം നൽകുന്നത് കെനിയൻ സ്വദേശിയാണെന്ന് പോലീസ് വെളിപ്പെടുത്തി.
കോളേജ് വിദ്യാർഥികളെ വലയിലാക്കി അവർ വഴിയാണ് ലഹരിവസ്തുക്കൾ വിറ്റിരുന്നത്. കുറച്ച് ദിവസംമുമ്പ് 102 ഗ്രാം മെത്താഫെറ്റാമിനുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീൺകുമാർ, വിനോദ് എന്നിവരെക്കുറിച്ച് തെളിവ് ലഭിക്കുന്നത്.