ബെംഗളൂരു: കോലാർ ജില്ലയിലെ ദളിത് യുവാവ് ആത്മഹത്യ ചെയ്തു.
ഇതര ജാതിയിൽപ്പെട്ട സ്ത്രീ യുവാവിനെ ചൂലുകൊണ്ട് അടിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്തതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ശ്രീനിവാസ് (30 എന്ന യുവാവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി സുഹൃത്തുക്കളുമായി പാർട്ടി നടത്തുന്നതിനിടെ സുഹൃത്തിന്റെ ഭാര്യയെക്കുറിച്ച് ശ്രീനിവാസ് കമന്റ് ചെയ്തതിനെ തുടർന്നാണ് സംഭവത്തിന്റെ തുടക്കം.
യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിച്ചു.
യുവതി ശ്രീനിവാസിനെ ചൂലുകൊണ്ട് മർദിക്കുകയും പട്ടികജാതിയെന്ന് വിളിച്ച് അസഭ്യം പറയുകയും ചെയ്തതായി മാലൂർ പോലീസ് സ്റ്റേഷനിൽ ശ്രീനിവാസിന്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്ട് എന്നിവ പ്രകാരം അഞ്ച് പ്രതികൾക്കെതിരെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാവ് ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ, എല്ലാ പ്രതികളും ഒളിവിൽ പോയി, അവരെ പിടികൂടാൻ പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്., മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.