Read Time:52 Second
ചെന്നൈ : വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരനെ അറസ്റ്റുചെയ്തു. രാമനാഥപുരം സ്വദേശിയായ ആറുമുഖമാണ് (30) അറസ്റ്റിലായത്.
ചെന്നൈയിൽനിന്ന് ക്വലാലംപുരിലേക്കുള്ള ഇൻഡിഗോ വിമാനം പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ഇയാൾ തന്റെ സീറ്റിലിരുന്ന് പുകവലിച്ചത്.
വിമാനജീവനക്കാർ വിലക്കിയിട്ടും പുകവലി തുടർന്നു. ഇതോടെ സുരക്ഷാജീവനക്കാരെത്തി ആറുമുഖത്തെ വിമാനത്തിനു പുറത്തേക്ക് കൊണ്ടുപോകുകയും പോലീസിന് കൈമാറുകയുമായിരുന്നു.
സംഭവത്തെത്തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകി.