Read Time:1 Minute, 17 Second
ബെംഗളൂരു: മടിക്കേരിയിൽ കടക്കേരിക്ക് സമീപം പാൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
മടിക്കേരി മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായ ഉഡുപ്പി സ്വദേശി വിജേഷാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ഉഡുപ്പിയിൽ നിന്ന് മടിക്കേരി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന വിജേഷും ശിവാനന്ദും സഞ്ചാരിച്ചിരുന്ന ബൈക്കും
മടിക്കേരിയിൽ നിന്ന് സുല്യ ഭാഗത്തേക്ക് പോവുകയായിരുന്ന മൾട്ടി വീൽ പാൽ ടാങ്കറും കാടേരിക്ക് സമീപം കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിജേഷ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ശിവാനന്ദിന് ഗുരുതരമായി പരിക്കേറ്റു.
ശിവാനന്ദനെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.