Read Time:57 Second
ചെന്നൈ : നാമക്കല്ലിൽ കാറും വാനും കൂട്ടിയിടിച്ച് വാനോടിച്ച സ്കൂൾവിദ്യാർഥിയും ഒപ്പമുണ്ടായിരുന്ന ബന്ധുവും മരിച്ചു.
നാമക്കൽ കബിലർമലൈയിൽ നടന്ന അപകടത്തിൽ ആർ. സുദർശൻ (14), ബന്ധു ആർ. ലോകേഷ് (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. വാനിൽ സുദർശനെ ലോകേഷ് ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സുദർശൻ വാൻ ഒാടിക്കുന്നതിനിടെ എതിരേവന്ന കാറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാറിൽ യാത്ര ചെയ്തിരുന്ന വിഘ്നേശിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.