Read Time:1 Minute, 5 Second
ചെന്നൈ : യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ചെന്നൈ മെട്രോ 28 മെട്രോ തീവണ്ടികൾകൂടി വാങ്ങാൻ തീരുമാനിച്ചു. ഇതിനായി വിദേശ കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടതായി ചെന്നൈ മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.
2,820 കോടി രൂപയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ആറ് കോച്ചുകളുള്ള 28 വണ്ടികളാണ് വാങ്ങുക. പുതിയ കോച്ചുകൾ നിർമിക്കാൻ രണ്ടുവർഷമെടുക്കുമെന്നും മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു.
നിലവിൽ വിമാനത്താവളത്തിൽനിന്ന് വിംകോനഗർവരെയും, ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് വരെയുമാണ് മെട്രോ സർവീസ് നടത്തുന്നത്. നിലവിൽ പുതിയ മൂന്ന് റെയിൽവേ പാതകളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.