Read Time:38 Second
ചെന്നൈ : തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സംരക്ഷണ കേന്ദ്രത്തിൽ യുവകർഷകനെ കാട്ടാന ചവിട്ടിക്കൊന്നു.
സ്വന്തം കൃഷിയിടത്തിന് കാവൽ കിടക്കുകയായിരുന്ന വെങ്കിടാചല (25) മാണ് ഭവാനിസാഗർ വനമേഖലയിലെ സൂചിക്കുട്ടയിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ കാട്ടാന കൃഷിനശിപ്പിക്കാനെത്തി. തുരത്താൻ ശ്രമിച്ചപ്പോൾ വെങ്കടാചലത്തെ ആക്രമിക്കുകയായിരുന്നു.