Read Time:57 Second
ചെന്നൈ : രാമേശ്വരത്ത് ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ തിരയുന്നു. രാമേശ്വരത്തിനടുത്തുള്ള മണ്ഡപം തീരത്താണ് വെള്ളിയാഴ്ച അപകടമുണ്ടായത്.
മത്സ്യത്തൊഴിലാളികളായ ബർകത്തുള്ള (49), ആരോകിയം (53) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ ഇറങ്ങിയതായിരുന്നു. കേടുപാടുകൾ കാരണം ബോട്ടിൽ വെള്ളംനിറയുകയായിരുന്നു. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരെത്തി മുഹമ്മദ് ഹനീഫ്, പ്രസാദ് എന്നവരെ രക്ഷപ്പെടുത്തി. അപ്പേഴേക്കും മറ്റു മൂന്നുപേർ മുങ്ങിയിരുന്നു.