Read Time:55 Second
ചെന്നൈ : ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024-ലെ മാന്ത്രികരത്ന പുരസ്കാരത്തിന് തമിഴ്‌നാട്ടിലെ മജീഷ്യൻമാരായ വിഘ്നേഷ് പ്രഭുവും അശോക് മുത്തു സാമിയും അർഹരായി.
മുതിർന്ന ജാലവിദ്യക്കാരായ ആർ.കെ. മലയത്ത്, മിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.
സ്വർണമെഡലും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബു സമ്മാനിക്കും.
സംഗീത സംവിധായകൻ ശരത് വിശിഷ്ടാതിഥിയാകും. ഒട്ടേറെ മജിഷ്യൻമാരുടെ ഇന്ദ്രജാലപ്രകടനവും ഉണ്ടായിരിക്കും.