Read Time:44 Second
ചെന്നൈ : ചെന്നൈ സെൻട്രലിനടുത്ത ബേസിൻ ബ്രിഡ്ജ് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽനിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള (22640) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആവഡി റെയിൽവേ സ്റ്റേഷൻവരെ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു.
ആവഡിയിൽനിന്ന് സബർബൻ തീവണ്ടിയിൽ യാത്രക്കാർക്ക് ചെന്നൈയിലെത്താൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അറിയിച്ചു.