Read Time:57 Second
ചെന്നൈ : ബസ്ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ വടിവാളുമായെത്തിയ നാല് കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു.
പ്രസിഡൻസി സർക്കാർ കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളായ ഗുണ (20), ജനകൻ (19), ബാലാജി (19), ഇസക്കി (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് നാലു വടിവാൾ പിടിച്ചെടുത്തു.
ന്യൂ വാഷർമാൻപേട്ടിനുസമീപം വിദ്യാർഥികൾ ബസ് തടഞ്ഞുനിർത്തി ആഘോഷത്തിൽ ഏർപ്പെടുകയായിരുന്നു.
പൊതുജനങ്ങൾക്ക് ശല്യമായതോടെ പോലീസ് വിദ്യാർഥികളെ വളഞ്ഞു.
ഇതിനിടയിൽ ഓടിരക്ഷപ്പെട്ട നാലു വിദ്യാർഥികളെ പോലീസ് പിടികൂടി പരിഡശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെടുത്തത്.