ബെംഗളൂരു നഗരത്തിൽ മൂന്നു പുതിയ മെട്രോ പാതകൾക്ക് കൂടി നിർദേശം; വിശദാംശങ്ങൾ

0 0
Read Time:3 Minute, 6 Second

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നു പുതിയ മെട്രോപാതകൾക്ക് നിർദേശം.

ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഇന്നർ റിങ് റോഡ് ലൂപ് എന്നിവയാണ് നിർദിഷ്ട മെട്രോ പാതകൾ.

കർണാടക സർക്കാരും ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എഫ്.ഐ.സി.സി.ഐ.) സംയുക്തമായി പുറത്തിറക്കിയ നഗരത്തിലെ ഗതാത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടിലാണ് മെട്രോ പാതകളുടെ കാര്യം പറയുന്നത്.

എം.ജി. റോഡിൽനിന്ന് മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി ഹോപ്ഫാമിലേക്കുള്ളതാണ് ഓൾഡ് എയർപോർട്ട് റോഡ് പാത.

നഗരത്തിന്റെ ഐ.ടി. മേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാകും ഈ പാത. കെ.ആർ. പുരത്ത് നിന്ന് ഹൊസ്കോട്ടയിലേക്കാണ് ഓൾഡ് മദ്രാസ് റോഡ് പാത. നർസപുര വ്യവസായ മേഖലയിലേക്കുള്ള യാത്രഎളുപ്പമാക്കുന്നതിന് ഉപകരിക്കുന്നതാണ് ഓൾഡ് മദ്രാസ് റോഡ് മെട്രോപാത.

യെശ്വന്തപുര, കന്റോൺമെന്റ്, ഇന്ദിരാനഗർ, കോറമംഗല, അശോക പില്ലർ, മഹാലക്ഷ്മി ലേഔട്ട് എന്നീസ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇന്നർ റിങ് റോഡ് ലൂപ് പാതയിൽ വരുന്നസ്ഥലങ്ങൾ ഏതൊക്കെയാണെന്ന്അറിയിച്ചിട്ടില്ല.

കരട് റിപ്പോർട്ടിൽ നാഗവാര- കെംപെഗൗഡ വിമാനത്താവളം (തനിസാന്ദ്ര, ഭാരതിയ സിറ്റി വഴി), വൈറ്റ്ഫീൽഡ് – ഹൊസ്കോട്ടെ തുടങ്ങിയ പാതകൾ നിർദേശിച്ചിരുന്നെങ്കിലും അന്തിമ റിപ്പോർട്ടിൽ ഈ പാതകൾ ഉൾപ്പെടുത്തിയിട്ടില്ല.

2032-ഓടെ ബംഗളൂരുവിലെ എല്ലാവർക്കും താമസ സ്ഥലത്ത്നിന്നോ ജോലി സ്ഥലത്ത്നിന്നോ രണ്ടു കിലോമീറ്ററിനുള്ളിൽ മെട്രോ സ്റ്റേഷൻ ലഭ്യമാക്കുന്ന രീതിയിൽ മെട്രോ ശൃംഖല വളർത്തുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവിൽ നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളായി 56 കിലോമീറ്റർ മെട്രോ പാതയുണ്ട്. കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെയാണ് പർപ്പിൾ ലൈൻ.

നാഗസാന്ദ്രയെയും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെയും ബന്ധിപ്പിക്കുന്നതാണ് ഗ്രീൻ ലൈൻ. പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയുള്ള ഭാഗം ഉടൻ തന്നെ തുറന്നുകൊടുക്കും.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts