Read Time:48 Second
പാലക്കാട്: നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗികൾക്കടിയിൽ ചെറിയ തോതിൽ തീപിടിത്തം.
ശനിയാഴ്ച രാത്രിയാണ് എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ പടർന്നത്. തീപിടിത്തം കണ്ട യാത്രക്കാർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചു.
ഇതേത്തുടർന്ന് ട്രെയിനിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് തീ അണച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാമുദ്ദീൻ വരെ ട്രെയിൻ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.