ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ യശ്വന്ത്പൂർ മേൽപ്പാലത്തിൽ സ്പോർട്സ് ബൈക്ക് റോഡ് മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ എംബിഎ വിദ്യാർഥിയായ 23 കാരനും സുഹൃത്തും മരിച്ചു.
സഞ്ജയനഗറിലെ ആർഎംവി എക്സ്റ്റൻഷനിൽ താമസിക്കുന്ന ഡി നിഖിൽ (23) റീവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ധനംജയ് എമ്മിന്റെ മകനും ബനശങ്കരി രണ്ടാം സ്റ്റേജിൽ താമസിക്കുന്ന മനാമോഹൻ വി (31 ) എന്നിവരാണ് മരിച്ചത്. മനാമോഹൻ പിൻസീറ്റിലാണ് ഇരുന്നിരുന്നത്.
നിഖിലിന്റെ ജന്മദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. വെള്ളിയാഴ്ച 23 വയസ്സ് തികഞ്ഞ നിഖിൽ തന്റെ വസതിയിൽ അർദ്ധരാത്രി കേക്ക് മുറിച്ച് ബന്ധുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചു.
കേക്ക് മുറിച്ച ശേഷം നിഖിൽ കഴിഞ്ഞ ജൂലൈയിൽ വാങ്ങിയ തന്റെ ബി.എംഡബ്ലിയൂ ബൈക്കിൽ മൻമോഹനെയും കൂട്ടി എംജി റോഡിലെ മറ്റ് സുഹൃത്തുക്കളെ കാണാൻ പോയി.
തിരിച്ചു വീട്ടിലേക്ക് മടങ്ങവേ വെള്ളിയാഴ്ച പുലർച്ചെ 3.20ഓടെ യശ്വന്ത്പൂർ റോഡിൽ തുമകുരുവിലേക്കുള്ള ആർഎംസി യാർഡിലെ മെട്രോ പില്ലർ 308ന് എതിർവശത്തുള്ള ബിഎസ്എൻഎൽ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.
വീട്ടിലേക്ക് മടങ്ങുമ്പോൾ, ബൈക്ക് ഓടിച്ചിരുന്ന നിഖിന്റെ അമിതവേഗത കാരണം ബാലൻസ് നഷ്ടപ്പെടുകയും ബൈക്ക് മറിയുകയും റോഡിലെ മീഡിയായിൽ ഇടിക്കുകയും നിഖിലും മൻമോഹനും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.