Read Time:1 Minute, 14 Second
മുംബൈ: 14-ാം നിലയില്‍ നിന്നും നവജാത ശിശുവിനെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു.
ഫ്ലാറ്റിന്റെ ജനലിലൂടെ 39 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി താഴേക്ക് എറിഞ്ഞത്.
മുംബൈയിലെ സാവേര്‍ റോഡിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി മുംബൈയിലാണ് താമസം. രണ്ട് മാസം മുൻപുണ്ടായ അച്ഛന്റെ മരണം യുവതിയെ മാനസികമായി തളർത്തിയിരുന്നു.
കുഞ്ഞിനെ മുന്നിൽ വെച്ച് മുത്തച്ഛൻ കുഞ്ഞിനെ വിളിക്കുന്നു എന്ന് നിരന്തരം പറയുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഗുജറാത്ത് സ്വദേശിനിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.