Read Time:1 Minute, 24 Second
കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ടനൂൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്.
30 കാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂൽ കുടുങ്ങിയത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.
മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവം കൂടിയാണിത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറി വഴിയാണ് മൂത്രസഞ്ചിയിൽ നിന്നു ചൂണ്ട നൂൽ പുറത്തെടുത്തത്.