Read Time:49 Second
ചെന്നൈ : തമിഴ്നാട്ടിൽ മദ്യനിരോധന നിയമ ഭേദഗതി ബിൽ ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
വ്യാജമദ്യം വിൽപ്പന നടത്തിയാൽ കടുത്തശിക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നത്.
ജീവൻ അപകടത്തിലാക്കുന്ന വ്യാജമദ്യവിൽപ്പന നടത്തുന്നവർക്ക് കടുത്തശിക്ഷ നൽകാതെ വിൽപ്പന ഇല്ലാതാക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
1937-ലെ തമിഴ്നാട് പ്രൊഹിബിഷൻ നിയമവും ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.