Read Time:1 Minute, 2 Second
ചെന്നൈ : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ സംവാദത്തിന് വെല്ലുവിളിച്ച് ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ.
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കോൺഗ്രസിന്റെ രാഷ്ട്രീയത്തെയും കുറിച്ച് സെൽവപെരുന്തഗൈയ്ക്ക് ഒന്നും അറിയില്ലെന്ന് അണ്ണാമലൈ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെല്ലുവിളി.
താൻ കോൺഗ്രസിനെയും അതിന്റെ ചരിത്രത്തെയും അടിസ്ഥാനമാക്കി സംവാദം നടത്താമെന്നും അണ്ണാമലൈ ഹിന്ദുമഹാസഭയെയും ജനസംഘത്തെയും ബി.ജെ.പി.യെയും കുറിച്ച് വിശദീകരിക്കാമോയെന്നും സെൽവപെരുന്തഗൈ ചോദിച്ചു.
മാധ്യമങ്ങൾ നിശ്ചയിക്കുന്ന സ്ഥലത്ത് സംവാദം നടത്താമെന്നും കൂട്ടിച്ചേർത്തു.