Read Time:1 Minute, 16 Second
ചെന്നൈ : ഓടിക്കൊണ്ടിരുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് (എം.ടി.സി.) ബസിന് തീപിടിച്ചു. പുക ഉയർന്നപ്പോൾ തന്നെ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ മറ്റ് അപായങ്ങളുണ്ടായില്ല.
ബ്രോഡ്വേയിൽനിന്ന് സിരുശ്ശേരിയിലേക്ക് പോകുകയായിരുന്ന എം.ടി.സിയുടെ എ.സി. ബസ് ചൊവ്വാഴ്ച വൈകീട്ട് മൂന്നിനോടെ അഡയാർ എൽ.ബി. റോഡിൽ എത്തിയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.
ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. പിന്നീട് മിനിറ്റുകൾക്കുള്ളിൽ ബസിൽ തീ വ്യാപിക്കുകയായിരുന്നു.
പിന്നീട് അഗ്നിരക്ഷാ സേനയെത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും ബസ് മിക്കവാറും കത്തി നശിച്ചിരുന്നു. ബസിൽ 10 യാത്രക്കാരെയുണ്ടായിരുന്നുള്ളൂ.