Read Time:46 Second
ചെന്നൈ : സംസ്ഥാനത്തെ 1,500 പോലീസ് സ്റ്റേഷനുകളിൽ 99 ശതമാനത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായി സംസ്ഥാനസർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ അഡ്വ. നിജാമുദ്ദീൻ സമർപ്പിച്ച ഹർജിയിൽ തുടർവാദം കേൾക്കവെ സംസ്ഥാനസർക്കാർചീഫ് ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെയാണ് അറിയിച്ചത്.