Read Time:1 Minute, 11 Second
ചെന്നൈ : സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ.
തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.
രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെ ആണ് കമ്മീഷണറുടെ നടപടി.
രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്.
സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്.
ഇതിന് പിന്നാലെ രാജൻ ട്രിച്ചി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.