സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലായ് പത്തിന്

0 0
Read Time:1 Minute, 24 Second

ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലായ് പത്തിന് പുറത്തുവിടും.

തുടർന്ന് പ്രവേശന കൗൺസലിങ് തീയതികളും പ്രഖ്യാപിക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) ഇനിയും അക്കാദമിക് ഷെഡ്യൂൾ പുറത്തുവിടാത്തതുമൂലം തങ്ങളുടെ സൗകര്യപ്രകാരം കൗൺസലിങ് നടത്താനാണ് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഇത്തവണ രണ്ടുലക്ഷം വിദ്യാർഥികൾ എൻ‌റോൾമെന്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അപേക്ഷകർ കൂടുതലായതിനാൽ നാല് ഘട്ടങ്ങളിലായി കൗൺസലിങ് നടത്താനാണ് തീരുമാനം.

എ.ഐ.സി.ടി.ഇ. അക്കാദമിക് ഷെഡ്യൂളനുസരിച്ചാണ് സാധാരണ തമിഴ്‌നാട്ടിൽ കൗൺസലിങ് തീയതികൾ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ,

ഈ വർഷം എ.ഐ.സി.ടി.ഇ.യുടെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ല. മേയ് ആറിനാണ് എൻജിനിയറിങ് പ്രവേശന നടപടിക്രമങ്ങൾ തുടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts