Read Time:1 Minute, 10 Second
പാലക്കാട്: പാലക്കാട് ദീർഘദൂര സർവിസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.
തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം.
ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ജീവനക്കാർ ഉൾപ്പെടെ 38 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.
നേരത്തെ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എം.എൽ.എ പ്രേംകുമാർ പറഞ്ഞിരുന്നു.
എന്നാൽ, ഒരു മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പറയുന്നു.
ബസിനടിയിൽപെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് സമീപത്തെ ആശുപത്രികളിലെത്തിച്ചത്.