ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊല: സിറ്റി പോലീസ് കമ്മിഷണറെ മാറ്റി

0 0
Read Time:2 Minute, 14 Second

ചെന്നൈ : ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ കസേര തെറിച്ചു.

കമ്മിഷണർ സന്ദീപ് റായി റത്തോറിനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡി.ജി.പി.യായി നിയമിച്ചു.

ലോ ആൻഡ്‌ ഓർഡർ എ.ഡി.ജി.പി. എ. അരുണാണ് പുതിയ സിറ്റി പോലീസ് കമ്മിഷണർ. ലോ ആൻഡ്‌ ഓർഡർ എ.ഡി.ജി.പി.യായി എസ്. ഡേവിഡ്‌സൺ ദേവാശിർവാദത്തെയും നിയമിച്ചു.

റൗഡികളെ അവരുടെ ഭാഷയിൽത്തന്നെ നേരിടുമെന്ന് സ്ഥാനമേറ്റടുത്തതിനുശേഷമുള്ള പത്രസമ്മേളനത്തിൽ എ. അരുൺ പറഞ്ഞു.

അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തില്ല. റൗഡിസം ഇല്ലാതാക്കും. കുറ്റകൃത്യങ്ങളിലേർപ്പെട്ട റൗഡികളെ പിടികൂടും. കൊലപാതകങ്ങൾ നടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.

പോലീസ് സ്റ്റേഷനുകളിലെ അഴിമതി ഇല്ലാതാക്കും. കുറ്റവാളികളുമായി ബന്ധമുള്ള പോലീസുകാർക്കെതിരേ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനപരിപാലനം സാധാരണനിലയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. രാത്രികാല പട്രോളിങ് ശക്തമാക്കും -അദ്ദേഹം പറഞ്ഞു.

നഗരത്തിലെ 110-ാമത്തെ പോലീസ് കമ്മിഷണറായാണ് എ. അരുൺ സ്ഥാനമേറ്റടുത്തത്. നേരത്തേ തിരുച്ചിറപ്പള്ളി സിറ്റി പോലീസിലും ആവഡി സിറ്റി പോലീസിലും കമ്മിഷണറായിരുന്നു.

ചെന്നൈ സിറ്റി പോലീസിൽ ഡെപ്യൂട്ടി കമ്മിഷണർ, ജോയിന്റ് കമ്മിഷണർ എന്നീപദവികളും വഹിച്ചിരുന്നു.

ക്രമസമാധാനപരിപാലനത്തിൽ മികച്ച പ്രവർത്തനറെക്കോഡുള്ള വ്യക്തിയാണ് 1998 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അരുൺ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts