Read Time:59 Second
ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ സ്ത്രീക്ക് കുത്തേറ്റു.
കൊശപാളയം സ്വദേശിനി കനിമൊഴി(42)യാണ് ആക്രമണത്തിനിരയായത്.
ഗുരുതരമായി പരിക്കേറ്റ കനിമൊഴി മുണ്ടിയമ്പാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജനമധ്യത്തിൽ കനിമൊഴിയെ കുത്തിയ എഴുമലൈ യെഅറസ്റ്റു ചെയ്തു. ഭർത്താവ് മരിച്ചശേഷം എഴുമലൈയുമായി അടുപ്പത്തിലായിരുന്നു കനിമൊഴി.
കനിമൊഴിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് എഴുമലൈ സംശയിച്ചു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.