Read Time:1 Minute, 24 Second
ചെന്നൈ : കോച്ചിൽ എ.സി. പ്രവർത്തനരഹിതമായതിൽ രോഷാകുലരായ യാത്രികർ ചങ്ങലവലിച്ച് തീവണ്ടിനിർത്തി പുറത്തിറങ്ങി പ്രതിഷേധിച്ചു.
താംബരം-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബി വൺ കോച്ചിലെ യാത്രക്കാരാണ് ചെങ്കൽപ്പേട്ട് സ്റ്റേഷനിൽ രാത്രി പ്രതിഷേധിച്ചത്.
വണ്ടിയിൽ കയറിയതുമുതൽത്തന്നെ എ.സി. പ്രവർത്തിക്കുന്നില്ലെന്നുകണ്ട യാത്രക്കാർ അധികൃതരെ വിവരമറിയിച്ചു.
അഞ്ചുമിനിറ്റിനകം ശരിയാക്കാമെന്ന് അവർ ഉറപ്പുനൽകിയെങ്കിലും വണ്ടി ചെങ്കൽപ്പേട്ടിൽ എത്തിയപ്പോഴും പ്രശ്നം പരിഹരിച്ചില്ല.
ജനാലകൾ അടഞ്ഞതിനാൽ വായുസഞ്ചാരമില്ലാതെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. തുടർന്ന്, ചങ്ങലവലിച്ച് വണ്ടിനിർത്തിയശേഷം പ്ലാറ്റ്ഫോമിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
എ.സി. നന്നാക്കുന്നതുവരെ യാത്രക്കാർ തീവണ്ടി തടഞ്ഞുവെച്ചു. അരമണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ച് വണ്ടി യാത്രതുടർന്നു.