ചെന്നൈ : തിരുനെൽവേലിയിൽ പിതാവിനെയും രണ്ടുമക്കളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി.
പനഗുഡിയിലെ അണ്ണാനഗറിൽ താമസിച്ചിരുന്ന രമേഷ് (41) മക്കളായ റോബിൻ (14), കാവ്യ (11) എന്നിവരെയാണ് മരിച്ചനിലയിൽക്കണ്ടത്.
കടബാധ്യതയെത്തുടർന്ന് മക്കളെ വിഷംകൊടുത്ത് കൊന്നശേഷം രമേഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
മക്കൾക്ക് പഴത്തിൽ വിഷംവെച്ചു നൽകിയശേഷം രമേഷും ഇതേരീതിയിൽ വിഷംകഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂലിത്തൊഴിലാളിയായിരുന്ന രമേഷിന് വലിയ കടബാധ്യതയുണ്ടായിരുന്നു. ഇത് വീട്ടുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഭാര്യയെ വിദേശത്തേക്ക് ജോലിക്കായി അയച്ചു.
ഇതിനുവേണ്ടിയും പണം കടംവാങ്ങിയിരുന്നു. എന്നാൽ ഭാര്യക്ക് കാര്യമായ ജോലി ലഭിക്കാതെവന്നതോടെ കടം തിരിച്ചടയ്ക്കാൻ കഴിയാതെവന്നു.
തുടർന്നാണ് മക്കളെ കൊലപ്പെടുത്താനും അതിനുശേഷം ആത്മഹത്യചെയ്യാനും രമേഷ് തീരുമാനിച്ചതെന്നാണ് പോലീസ് നിഗമനം.