‘ഗുണ’ റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

0 0
Read Time:2 Minute, 18 Second

ചെന്നൈ : കമൽഹാസൻ നായകനായി അഭിനയിച്ച ‘ഗുണ’യുടെ റീ-റിലീസ് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ഗുണയുടെ നിലവിലെ പകർപ്പവകാശം തനിക്കാണെന്നവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകന്റെ ഉത്തരവ്.

പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയുംചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുകമ്പനികളെയും ഇതിൽനിന്ന് വിലക്കി.

സന്താനഭാരതി സംവിധാനംചെയ്ത ‘ഗുണ’ 1991-ലാണ് പ്രദർശനത്തിനെത്തിയത്. അതിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ-റിലീസ് ചെയ്യാനൊരുങ്ങവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഗുണയുടെ മുഴുവൻ അവകാശങ്ങളും നിലവിൽ തനിക്കാണെന്നും റീ-റിലീസ് ചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കാനാണ് പിരമിഡും എവർഗ്രീൻ മീഡിയയും ശ്രമിക്കുന്നതെന്നും ഘനശ്യാം ഹേംദേവ് ഹർജിയിൽ വ്യക്തമാക്കി.

പകർപ്പവകാശവിഷയത്തിൽ 22-നകം പ്രതികരണമറിയിക്കാൻ പിരമിഡ്, എവർഗ്രീൻ മീഡിയ എന്നിവയ്ക്ക് കോടതി നിർദേശംനൽകി.

‘ഗുണ’യെ ഉയർത്തിക്കാട്ടി മലയാളസിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തിയതോടെയാണ് സിനിമ വീണ്ടും ശ്രദ്ധനേടിയത്.

ചിത്രത്തിൽ ഇളയരാജ ഒരുക്കിയ ‘കൺമണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വൻവിജയം നേടിയതോടെയാണ് ‘ഗുണ’ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്‌.

‘കൺമണി അൻപോട്’ എന്നഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചത് തന്റെ അനുമതിയോടെയല്ലെന്നുപറഞ്ഞ് നേരത്തേ ഇളയരാജയും രംഗത്തെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts