Read Time:1 Minute, 24 Second
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയിൽ ക്ഷേത്രം നിർമിച്ച് കർഷകൻ.
തിരുച്ചിറപ്പള്ളി തരിയൂർ എരഗുഡി ഗ്രാമത്തിലെ ശങ്കറാണ് വീടിനടുത്ത് മോദിക്കായി ക്ഷേത്രമൊരുക്കിയത്.
ഇവിടെ മോദിയുടെ പ്രതിമസ്ഥാപിച്ച് ദിവസവും പൂജകളും നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികളിൽ ആകൃഷ്ടനായാണ് ക്ഷേത്രംനിർമിച്ചതെന്ന് ശങ്കർ പറഞ്ഞു.
2019-ൽ നിർമാണം തുടങ്ങി. ഒന്നരലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു.
മറ്റു ദൈവങ്ങളുടെയും രാഷ്ട്രീയനേതാക്കളായ കാമരാജ്, എം.ജി.ആർ., ജയലളിത, അമിത് ഷാ, എടപ്പാടി പളനിസ്വാമി എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്.
കാർഷികവിളകളിൽനിന്നുള്ള ലാഭത്തിൽനിന്ന് 10,000 രൂപ ക്ഷേത്രത്തിന്റെ അടുത്ത അഞ്ചുവർഷത്തെ പൂജകൾക്കും അന്നദാനങ്ങൾക്കുമായി മാറ്റിവെക്കുമെന്നും ശങ്കർ പറഞ്ഞു.
ദുബായിലായിരുന്ന ശങ്കർ ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തി കൃഷിയിൽ മുഴുകിയത്.