ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയും കോയമ്പത്തൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
‘തമിഴ്നാടിന് നേരെ വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ മാറ്റമുണ്ട്. ഇക്കാരണത്താൽ, ഇന്ന് മുതൽ 17 വരെ 3 ദിവസത്തേക്ക് തമിഴ്നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു .
നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിലെ മലയോര മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 17 മുതൽ 20 വരെ തമിഴ്നാട്ടിൽ രണ്ടിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്.
ഇന്നും നാളെയും ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിയോടും മിന്നലിനോടും ഒപ്പം നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
മാന്നാർ ഉൾക്കടലിലും തെക്കൻ തമിഴ്നാടിൻ്റെ സമീപ തീരപ്രദേശങ്ങളിലും ഇന്ന് മുതൽ 18 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റും ഇടയ്ക്കിടെ 55 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ഈ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് നിർദേശിക്കുന്നതായും’ പത്രക്കുറിപ്പിൽ വ്യക്തമാക്കി.