Read Time:1 Minute, 23 Second
ബംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ ഓട്ടോറിക്ഷകളിൽ തുടര്‍യാത്ര നടത്താനാകുന്ന ‘മെട്രോ മിത്ര’ ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.ആര്.ഡി.യു) ആണ് ആപ്പ് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ തുടര്‍യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്.
മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യു.ആര് കോഡ് മൊബൈല്‍ ഫോണിലൂടെ സ്കാൻ ചെയ്താണ് ഉപയോഗിക്കേണ്ടത്.
സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു കിലോമീറ്ററിന് 30 രൂപയെന്ന മിനിമം നിരക്കിനു പുറമേ സര്‍വിസ് ചാര്‍ജായി 10 രൂപയും നല്‍കണം.
സെപ്റ്റംബര്‍ ആറിന് ആപ് പുറത്തിറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സംഘടനക്കുള്ളിലെ തര്‍ക്കം കാരണം നടന്നില്ല.
ജയനഗര്‍, ആര്.വി റോഡ് മെട്രോ സ്റ്റേഷനുകളില്‍ നടത്തിയ പരീക്ഷണ സര്‍വിസില്‍ കണ്ടെത്തിയ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ട്.