Read Time:51 Second
ചെന്നൈ : കേരളത്തിലെ ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഷിബ ജോർജ്ജ് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥാനമാറ്റം ലഭിച്ചതിനെ തുടർന്ന് മധുരയിൽ നിന്നുള്ള വിഘ്നേശ്വരി ഇടുക്കി കലക്ടറായി ചുമതലയേറ്റു.
വിഘ്‌നേശ്വരി മുമ്പ് കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഡയറക്ടർ, കോളേജ് എജ്യുക്കേഷൻ ഡയറക്ടർ, കോട്ടയം കളക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മധുര സ്വദേശിയായ വിഘ്‌നേശ്വരിയുടെ ഭർത്താവ് എൻ എസ് കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറാണ്. ഇരുവരും 2015 ലാണ് ഐഎഎസ് പരീക്ഷ പാസായത്.