Read Time:1 Minute, 7 Second
ചെന്നൈ: ഒരുമ ചാരിറ്റബിൾ ട്രസ്റ്റും നോബൾ എജ്യുകേഷൻ ആൻഡ് സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
തിരുമുൽവയൽ നെസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ ആൾ ഇന്ത്യാ ഐഡിയൽ ടീച്ചേർഡ് അസോസിയേഷൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും വേളമ്മാൾ സ്കൂൾ പുഴൽ വൈസ് പ്രിൻസിപ്പലുമായ അനീസ് അഹമ്മദ് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് സർവീസ് വിംഗ് സെക്രട്ടറി കെ. ഷജീർ കരിയർ ഗൈഡൻസ് ക്ലാസ്സും സ്റ്റുഡൻ്റ്സ് ട്രൈനർ നനൂഷ് സർക്കാർ ജോലികളുടെ സാധ്യതകളും ക്ലാസ്സ് എടുത്തു.
നോമ്പ്ൾ ട്രസ്റ്റ് ഭാരവാഹികളായ ഡോ. മുഹമ്മദ് ഷാഫി സ്വാഗതവും ഉമർ കോയ നന്ദിയും പറഞ്ഞു.