Read Time:1 Minute, 20 Second
ബെംഗളൂരു: ജ്ഞാനഭാരതിയിലെ ഭുവനേശ്വരി നഗറിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രമ്യ ആർ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ സ്ത്രീധനം ലഭിക്കാൻ മരുമകനും കുടുംബവും മകളെ നിരന്തരം ശല്യപ്പെടുത്തിയെന്ന് കാണിച്ച് മരിച്ച യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകി.
“മരിച്ച യുവതി എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നു. മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച വൈകുന്നേരവും രമ്യ അമ്മയെ വിളിച്ചിരുന്നു, പിന്നീട് രാത്രി രമ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ജ്ഞാനഭാരതി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രമ്യയുടെ ഭർത്താവ് വെങ്കിടേശൻ, അമ്മ ചെല്ലമ്മ, സഹോദരി പെരിയമ്മാൾ, ഭർത്താവ് മായവൻ എന്നിവരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്.