എന്തിനാണ് എല്ലാം മാറ്റുന്നത്? പുതിയ പേരിൽ പുതിയ നിയമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാനോ; മദ്രാസ് ഹൈക്കോടതി

0 0
Read Time:2 Minute, 40 Second

ചെന്നൈ : ഇന്ത്യൻ ശിക്ഷാനിയമത്തിനും തെളിവുനിയമത്തിനും പകരം പുതിയ പേരിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണോയെന്ന് മദ്രാസ് ഹൈക്കോടതി.

നിയമങ്ങൾ പരിഷ്കരിക്കുന്നതിന് ഭേദഗതികൾ കൊണ്ടുവന്നാൽ മതിയെന്നിരിക്കേ അവ പൂർണമായും മാറ്റുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽ കുമാറും വാക്കാൽ ചോദിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിനും ക്രിമിനൽ നടപടിച്ചട്ടത്തിനും തെളിവുനിയമത്തിനും പകരം യഥാക്രമം ഭാരതീയ ന്യായസംഹിതയും ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും ഭാരതീയ സാക്ഷ്യ അധീനിയവും കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഈ വിഷയത്തിൽ കേന്ദ്രത്തിന് നോട്ടീസയച്ച ഹൈക്കോടതി നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടു.

പുതിയ നിയമങ്ങൾ കൊണ്ടുവന്നത് നല്ല ഉദ്ദേശ്യത്തോടെയാവാമെങ്കിലും ആശയക്കുഴപ്പമുണ്ടാവുകയാണ് ചെയ്തത്. എന്തിനാണ് എല്ലാം മാറ്റുന്നത്? ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ നിയമ കമ്മിഷന്റെ അഭിപ്രായമെങ്കിലും പരിഗണിക്കണം.

ഇവിടെ അഭിപ്രായം ആരാഞ്ഞെന്നല്ലാതെ അത് പരിഗണിക്കപ്പെട്ടില്ല. ജഡ്ജിമാർ പുതിയ നിയമങ്ങൾ വ്യാഖ്യാനിക്കുന്നതിന് സമയമെടുക്കും. നീതി നടപ്പാക്കുന്നത് വൈകുന്നതിലേക്കാണ് അതു നയിക്കുക -ജസ്റ്റിസ് സുന്ദറും ജസ്റ്റിസ് സെന്തിൽ കുമാറും വാക്കാൽ അഭിപ്രായപ്പെട്ടു.

നീതിന്യായസംവിധാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെത്തന്നെ ലംഘിക്കുന്നതാണ് പുതിയ നിയമങ്ങളെന്നും മതിയായ ചർച്ചകൾ നടത്താതെയാണ് അതുകൊണ്ടുവന്നതെന്നും ആർ.എസ്. ഭാരതി ഹർജിയിൽ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts