ചെന്നൈ: ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ.
വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് പിടിയിലായത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് യുവാവ് നൃത്തം ചെയ്തത്.
സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് പോലീസിൽ നിരവധി പരാതികൾ ലഭിച്ചു.
ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നായിരുന്നു പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺകുമാർ അറസ്റ്റിലായതെന്ന് വെല്ലൂർ പോലീസ് അറിയിച്ചു.
മതവികാരം വ്രണപ്പെടുത്തൽ, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.
സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.