Read Time:1 Minute, 22 Second
ചെന്നൈ : വിവിധമേഖലകളിൽ ഇന്ത്യ-യു.എസ്. പങ്കാളിത്തം വികസിച്ചുവരുകയാണെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ചെന്നൈയിലെ യു.എസ്. കോൺസുലേറ്റിൽ 248-ാം യു.എസ്. ദേശീയദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1776 ജൂലായ് നാലിന് അമേരിക്കയിൽ നടന്ന സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്നതിനാണ് ഫോർത്ത് ഓഫ് ജൂലായ് എന്നപേരിലും അറിയപ്പെടുന്ന അമേരിക്കൻ ദേശീയദിനം ആഘോഷിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധാനം ചെയ്ത് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി ചടങ്ങിൽ പങ്കെടുത്തു. നടൻ കമൽഹാസൻ വിശിഷ്ടാതിഥിയായി.
ചെന്നൈ യു.എസ്. കോൺസൽ ജനറൽ ക്രിസ് ഹോഡ്ജസായിരുന്നൂ ചടങ്ങിന്റെ ആതിഥേയൻ. യുവഗായിക ഐന പടിയത്ത് യു.എസ്. ദേശീയഗാനവും ഗായിക പവിത്ര ചാരി ഇന്ത്യൻ ദേശീയഗാനവും ചടങ്ങിൽ ആലപിച്ചു.