സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നീക്കിവെക്കുന്ന സ്‌പോർട്‌സ് ക്വാട്ട സീറ്റുകളുടെ ശതമാനം പുറത്തവിട്ടു

0 0
Read Time:1 Minute, 0 Second

ചെന്നൈ : തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിൽ രണ്ടുശതമാനം സീറ്റ് സ്പോർട്‌സിൽ മികവുപുലർത്തുന്നവർക്കായി മാറ്റിവെക്കും.

അടുത്ത അധ്യയനവർഷം ഇതു നിലവിൽവരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ 500 സീറ്റാണ് സ്പോർട്‌സ് ക്വാട്ടയിലുള്ളത്. എന്നാൽ, ഓരോ വർഷവും 2000-ത്തിലേറെ അപേക്ഷകൾ വരുന്നുണ്ട്.

കൂടുതൽപേർക്ക് അവസരം നൽകാനാണ് ക്വാട്ടയിലെ സീറ്റ് വർധിപ്പിക്കുന്നത്. സംസ്ഥാനത്തെ 433 എൻജിനിയറിങ് കോളേജുകളിലായി 2,40,091 സീറ്റാണുള്ളത്.

ഇതിൽ 1,19,938 സീറ്റ് സർക്കാർ ക്വാട്ടയിലാണ്. ഇതിന്റെ രണ്ടുശതമാനം എന്നു പറയുമ്പോൾ 2400-ഓളം സീറ്റുവരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts