Read Time:55 Second
ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങുക. നിർമലാ സീതാരാമന്റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്.
സഖ്യകക്ഷികളെക്കൂടി പ്രീതിപ്പെടുത്തേണ്ടതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾ മൂന്നാം എൻഡിഎ സർക്കാരിന്റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതിനുശേഷമുള്ള ആദ്യ ബജറ്റായതിനാൽ കേരളവും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്.