Read Time:57 Second
ചെന്നൈ : നഗരത്തിലെ പുഴലിനുസമീപം ജഡ്ജിയുടെ കാർ അടിച്ചു തകർത്ത കേസിൽ എൻജിനിയർ അറസ്റ്റിൽ.
ശ്രീവില്ലിപുത്തൂരിൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജിയായ ചന്ദ്രഹാസ ഭൂപതിയുടെ കാറാണ് അടിച്ചു തകർത്തത്.
സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ എൻജിനിയർ പ്രകാശ് (30) അറസ്റ്റിലായി.
പുഴലിലെ സഹോദരന്റെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു ചന്ദ്രഹാസഭൂപതി.
ശനിയാഴ്ച വൈകീട്ട് താംബരം മേൽപ്പാലത്തിലൂടെ കാറിൽ പോവുമ്പോൾ ഒരു ബൈക്കിൽ പതുക്കെ ഉരസിയിരുന്നു.
ഇതേത്തുടർന്ന് യുവാവ് ബൈക്ക് കുറുകെനിർത്തി കാർ അടിച്ചു തകർക്കുകയായിരുന്നു.