Read Time:50 Second
ചെന്നൈ : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി അണ്ണാ ഡി.എം.കെ. സമരംനടത്തി. പാർട്ടിയുടെ 82 ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സമരം.
വിവിധയിടങ്ങളിൽനടന്ന പ്രതിഷേധസമ്മേളനം മുൻമന്ത്രിമാരടക്കമുള്ള മുതിർന്നനേതാക്കൾ ഉദ്ഘാടനംചെയ്തു.
ചെന്നൈയിൽനടന്ന പ്രതിഷേധത്തിന് മുൻമന്ത്രി ഡി. ജയകുമാർ നേതൃത്വംനൽകി. ഡി.എം.കെ. അധികാരത്തിലെത്തിയശേഷം അവശ്യസാധനങ്ങൾക്കും വിലവർധിപ്പിച്ചെന്നും ഇതിൽ ഒടുവിലത്തേതാണ് വൈദ്യുതിനിരക്ക് വർധനയെന്നും ജയകുമാർ പറഞ്ഞു.