Read Time:46 Second
ചെന്നൈ : ശബരിമല തീർഥാടനകാലത്ത് ചെന്നൈയിൽനിന്ന് തെങ്കാശി വഴി കൊല്ലത്തേക്ക് പ്രത്യേക വന്ദേഭാരത് ഓടിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
തമിഴ്‌നാട്ടിലെ തീവണ്ടിയാത്രക്കാരുടെ അസോസിയേഷനുകളും അയ്യപ്പഭക്തരും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
തമിഴ്‌നാട്ടിലെ അയ്യപ്പതീർഥാടകർക്കും തെക്കൻ ജില്ലക്കാർക്ക് പ്രത്യേകിച്ചും പ്രയോജനകരമായ നീക്കമാകുമിത്.