Read Time:57 Second
ചെന്നൈ : ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് അഞ്ച് വന്ദേഭാരത് തീവണ്ടികൾ ഉടൻ ട്രാക്കിലിറങ്ങും. 16 കോച്ചുകളടങ്ങിയ അഞ്ച് തീവണ്ടികളാണ് സർവീസിന് സജ്ജമായത്.
റൂട്ട് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ തീരുമാനം ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു.
ഐ.സി.എഫ്. ഇതുവരെ 70 വന്ദേഭാരത് തീവണ്ടികളാണ് നിർമിച്ചത്. ഈവർഷം വന്ദേഭാരതിന്റെ 650 കോച്ചുകൾ നിർമിക്കാനാണ് ഐ.സി.എഫ്. ലക്ഷ്യമിടുന്നത്.
ഇതുവരെ എ.സി. ചെയർ കാർ തീവണ്ടികളാണ് പുറത്തിറങ്ങിയത്. ഈ വർഷം തന്നെ 20, 24 കോച്ചുകളടങ്ങിയ സ്ലീപ്പർ വന്ദേഭാരത് തീവണ്ടികൾകൂടി ഐ.സി.എഫ്. പുറത്തിറക്കും.